ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും : സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്

ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും :  സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്
Jul 25, 2025 12:58 PM | By Sufaija PP

കണ്ണൂർ : ഗോവിന്ദചാമിയുടെ ജയിൽചാട്ടം അറിഞ്ഞത് ആറരയ്ക്ക് ശേഷമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ് പറഞ്ഞു. വിവരം ഉടൻ പൊലീസ് സേനയിലാകെ കൈമാറിയെന്നും ഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഇടപെടൽ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ദിശയിലായിരുന്നു തെരച്ചിൽ.

ജയിൽ ചാടിയതിൽ ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കുമെന്നും ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും കമ്മീഷണർ അറിയിച്ചു. ഇന്ന് പുലർച്ചെ 4.15 ന് ശേഷമാണ് ഗോവിന്ദചാമി ജയിൽ ചാടിയത്. ഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഭാഗത്തും ജാഗ്രതയുണ്ടായി. കൃത്യമായ തെരച്ചിൽ വിജയം കണ്ടു. പ്രതി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ അതുസംബന്ധിച്ച മുഴുവൻ ജാഗ്രത നിർദ്ദേശങ്ങൾ വലിയ രീതിയിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തും കൈമാറാൻ കൈഞ്ഞിട്ടുണ്ട്.

ചുറ്റുപാടുമുള്ള വീടുകളിലേക്കും ആൾക്കരിലേക്കും ഈ വിവരങ്ങൾ എത്തുന്നുണ്ട് എന്ന് ലഭ്യമായ ഉറവിടങ്ങളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജയിൽ ചാടുക എന്ന ഉദ്ദേശം തന്നെയായിരുന്നു. അതിനു പിന്നിൽ വേറെ എന്തെങ്കിലും താല്പര്യങ്ങൾ ഉണ്ടോ എന്ന് ചോദ്യം ചെയ്യലിന് ശേഷമാണ് പറയാൻ കഴിയുക. ആസൂത്രിതമാണെന്നാണ് നിലവിൽ മനസിലാക്കാൻ കഴിയുന്നത് . പ്രതി നടത്തിയ ആസൂത്രിതവും പ്രതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പറയാൻ കഴിയുക എന്നും സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ് പറഞ്ഞു.

മൂന്നര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടി. പൊതുജനത്തിൻ്റെ ഭാഗത്ത് നിന്ന് നിരവധി വിവരങ്ങൾ ലഭിച്ചു. തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ കിണറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടുകാർ നൽകിയ വിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

പ്രതിയെ പിടികൂടിയ സമയത്ത് തന്നെ ഉപയോഗിച്ച ആയുധങ്ങൾ ലഭിച്ചു. വിഷയത്തിൽ സജീവമായി ജനം ഇടപെട്ടു. വിശ്വസനീയമായ വിവരം നൽകിയ മൂന്ന് പേരുണ്ട്. സാമൂഹ്യജാഗ്രത ഉയർത്തിയ മാധ്യമങ്ങൾക്കും ജനങ്ങൾക്കും നന്ദിയെന്നും കമ്മീഷണർ പ്രതികരിച്ചു. ഗോവിന്ദചാമിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Three people provided crucial information Govindachamy's jailbreak Kannur City Commissioner thanks people who helped catch him

Next TV

Related Stories
സാമൂഹിക നീതിവകുപ്പ് ഇ പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം അടപ്പിച്ചതായി റിപ്പോർട്ട്‌

Jul 26, 2025 12:12 PM

സാമൂഹിക നീതിവകുപ്പ് ഇ പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം അടപ്പിച്ചതായി റിപ്പോർട്ട്‌

സാമൂഹിക നീതിവകുപ്പ് ഇ പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം അടപ്പിച്ചതായി റിപ്പോർട്ട്‌...

Read More >>
കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍

Jul 26, 2025 11:50 AM

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി...

Read More >>
വീടിന് മുകളിൽ മരം പൊട്ടിവീണ് വായോധികന് ദാരുണാന്ത്യം

Jul 26, 2025 11:33 AM

വീടിന് മുകളിൽ മരം പൊട്ടിവീണ് വായോധികന് ദാരുണാന്ത്യം

വീടിന് മുകളിൽ മരം പൊട്ടിവീണ് വായോധികന് ദാരുണാന്ത്യം...

Read More >>
ആർഎസ്എസിന്റെ ജ്ഞാനസഭയിൽ പങ്കെടുക്കുന്ന കേരള വിസിക്കെതിരെ സർവ്വകലാശാലയിൽ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കും

Jul 26, 2025 10:04 AM

ആർഎസ്എസിന്റെ ജ്ഞാനസഭയിൽ പങ്കെടുക്കുന്ന കേരള വിസിക്കെതിരെ സർവ്വകലാശാലയിൽ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കും

ആർഎസ്എസിന്റെ ജ്ഞാനസഭയിൽ പങ്കെടുക്കുന്ന കേരള വിസിക്കെതിരെ സർവ്വകലാശാലയിൽ എസ്എഫ്ഐ ഇന്ന്...

Read More >>
മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി സമ്മേളനം ഓഗസ്റ്റ് 15 ന്

Jul 26, 2025 07:30 AM

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി സമ്മേളനം ഓഗസ്റ്റ് 15 ന്

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി സമ്മേളനം ഓഗസ്റ്റ് 15 ന്...

Read More >>
നിര്യാതനായി

Jul 26, 2025 07:27 AM

നിര്യാതനായി

നിര്യാതനായി...

Read More >>
Top Stories










News Roundup






//Truevisionall